ലക്നോ: സഹപ്രവര്‍ത്തകയായ അധ്യാപികയ്ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെതിരെയാണ് നടപടി.
കര്ഹാര പ്രൈമറി സ്കൂള്‍ അധ്യാപകനായ ബബ്ബാന്‍ യാദവിനെതിരെയാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് അധ്യാപിക സ്കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
English summary
A teacher who sent an obscene message to a fellow teacher on his mobile phone has been suspended