Saturday, May 15, 2021

എറണാകുളം ജില്ലയില്‍ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ; 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനി നിരീക്ഷണത്തിൽ; ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായച്ചു

Must Read

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയാണു പനിയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 23നു ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേര്‍ന്നു സാഹചര്യം വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ വിഭാഗവും മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്തു സന്ദര്‍ശനം നടത്തി.

കുടിവെള്ള സ്രോതസ്സിലെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള തുടര്‍ പരിശോധനകള്‍ സ്ഥലത്തു നടത്തും. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വയറിളക്കരോഗങ്ങള്‍ക്കു പ്രധാന കാരണങ്ങളിലൊന്നാണു ഷിഗെല്ല ബാക്ടീരിയ.

English summary

A suspected case of Shigella has been reported in Ernakulam district.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News