കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ മരണം 30 ആയി. 70ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച കാബൂൾ പുലെ ഖോഷ്കിലെ കൗസർ ഇ ദാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാണ് ചാവേർ ശ്രമിച്ചതെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു.
ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
English summary
A suicide bomber has killed at least 30 people in the Afghan capital, Kabul