Monday, June 21, 2021

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Must Read

ശ്രീകണ്ഠപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിലെ മറ്റത്തിനാനി ജെയ്സൺ – ഷൈനി ദമ്പതികളുടെ മകൻ അലക്സ് (21) ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ബിരുദ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകീട്ട്​ ആടാംപാറ പുഴയിലെ തെയ്യത്താർകുണ്ട് കയത്തിലായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അലക്സ് ചുഴിയിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും പയ്യാവൂർ പൊലീസും ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അലക്സിനെ കണ്ടെത്തിയത്.

ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. സഹോദരി: എയ്ഞ്ചൽ (വിദ്യാർഥിനി, നിർമ്മല എച്ച്.എസ്.എസ് ചെമ്പേരി).

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News