കൊച്ചി: കൊച്ചിയിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്.
പ്രദേശവാസികള്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരുത ഗണേശ്.