Sunday, September 26, 2021

അമേരിക്കയിലെ അലാസ്‌കയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; വീഡിയോ കാണാം

Must Read

വാഷിങ്ടണ്‍ : അമേരിക്കയിലെ അലാസ്‌കയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം. ഭൂകമ്പത്തെത്തുടര്‍ന്ന് അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പലയിടത്തും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

അലാസ്‌കയിലെ പെരിവില്ലിയുടെ 91 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ അലാസ്‌ക ഗവര്‍ണര്‍ മൈക് ഡണ്‍ലെവി നിര്‍ദേശിച്ചു

English summary

A strong earthquake measuring 8.2 on the Richter scale shook Alaska; Tsunami warning issued; Watch the video

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News