Tuesday, January 18, 2022

കൊടനാട് എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കും

Must Read

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൊടനാട് എസ്​റ്റേറ്റിൽ ജോലി ചെയ്തിരുന്ന 29 കാരനായ കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കും. എസ്റ്റേറ്റിൽ നടന്ന കൊള്ളക്കും കൊലപാതകത്തിനും ശേഷം, രണ്ട്​ മാസങ്ങൾ കഴിഞ്ഞായിരുന്നു കമ്പ്യൂട്ടർ ഒാ​പറേറ്ററുടെ ദുരൂഹ മരണം.

ജയലളിതയുടെ മരണത്തിന്​ ശേഷം, 2017 ഏപ്രിലിൽ എസ്​റ്റേറ്റിൽ കൊള്ളയും കൊലപാതകവും നടന്നിരുന്നു. സംഭവത്തിനുശേഷം ജൂലൈയിലാണ്​ കമ്പ്യൂട്ടർ ഓപറേറ്ററായി ജോലി ചെയ്തിരുന്ന നീലഗിരി നടുഹട്ടി ബി. ദിനേഷ്​ കുമാർ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയത്​. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലായിരിക്കെയായിരുന്നു​ മരണം. കൊള്ള- കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ദിനേഷ്​കുമാറി​െൻറ പക്കലുണ്ടായിരുന്നുവെന്നാണ്​​ പൊലീസ്​ ഇപ്പോൾ സംശയിക്കുന്നത്​.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News