Thursday, December 2, 2021

ഡൽഹിയിൽ ആറു വയസുകാരിക്ക് ക്രൂര പീഡനം

Must Read

ന്യൂഡല്‍ഹി: നഗരത്തില്‍ ആറു വയസുകാരി പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഡല്‍ഹിയിലെ രഞ്‌ജിത്ത്‌ നഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ്‌ കുട്ടി. സമീപത്ത്‌ നടന്ന അന്നദാനത്തില്‍ (ലംഗാര്‍) പങ്കെടുക്കാന്‍ പോയ കുട്ടി മടങ്ങിയെത്തിയപ്പോള്‍ രക്‌തത്തില്‍ കുളിച്ചിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
ഇയാളെ ഇതു വരെ കണ്ടെത്താനായിട്ടില്ല. കര്‍ശന നടപടി ആവശ്യപ്പെട്ട്‌ ഡല്‍ഹി വനിതാ കമ്മിഷന്‍, പോലീസിന്‌ നോട്ടീസ്‌ നല്‍കി. തെക്കന്‍ ഡല്‍ഹിയിലെ കോട്‌ലാ മുബാരക്‌പൂരില്‍ 15 വയസുകാരിയെ ബന്ധു പീഡിപ്പിച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ്‌ പുതിയ സംഭവം.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News