Thursday, January 21, 2021

ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി

Must Read

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത...

ബംഗളൂരു: ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ ക്രൂരത. കര്‍ണാടകയിലെ നെല്‍മംഗള പ്രദേശത്താണ് നടുക്കുന്ന കൊലപാതകം നടന്നത്. മരിച്ച കുട്ടിയും പ്രതിയും ബന്ധുകളാണ്. യുവതിയുമായുണ്ടായ ബന്ധത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആറ് വയസുകാരന്റെ ജീവനെടുത്തത്.

മുഹമ്മദ് റിയാന്‍ ആണ് മരിച്ചത്. 22 വയസുള്ള ദാദ പീര്‍ എന്ന യുവാവാണ് പ്രതി. ദാദ പീറിന്റെ അമ്മാവനാണ് മുഹമ്മദ് റിയാന്റെ അച്ഛന്‍ ചാമന്‍. ഇയാളുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ദാദ പീര്‍ കൊല നടത്തിയത്. ഇരയുടേയും പ്രതിയുടേയും മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികളാണ്. അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടാണ് ദാദ പീറും ചാമനും തമ്മില്‍ തര്‍ക്കമുണ്ടായത്.

2019ല്‍ അന്യ മതത്തില്‍പ്പെട്ട ഒരു യുവതിയെ ദാദ പീര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. യുവതിയുടെ കുടുംബം ഇയാള്‍ക്കെതിരെ കേസ് നല്‍കി. തുടര്‍ന്ന് അറസ്റ്റിലായദാദ പീര്‍ ആറ് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സമീപ ദിവസങ്ങളിലാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്.

പിന്നീട് ലൈംഗികമായി പീഡിപ്പിച്ച യുവതിയെ ദാദ പീര്‍ തന്നെ വിവാഹം കഴിച്ചു. രണ്ട് കുടുംബങ്ങളുടേയും എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഇയാള്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ചാമന്‍ ദാദ പീറിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാത്തതിന്റെ പേരില്‍ ചാമനാണ് യുവതിയുടെ കുടുംബത്തെ ഉപയോഗിച്ച് തനിക്കെതിരെ കേസ് കൊടുപ്പിച്ചതെന്ന് ദാദ പീര്‍ കരുതി. ഈ വിഷയം പറഞ്ഞ് അമ്മാവനുമായി ദാദ പീര്‍ നിരന്തരം കലഹിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

സംഭവ ദിവസം ദാദ പീര്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നതായി ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ വീട്ടില്‍ നിന്ന് എത്തിയ ശേഷം യുവാവ് അസ്വസ്ഥനായിരുന്നുവെന്നു കുടുംബം പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് അമ്മാവനുമായി തര്‍ക്കമുണ്ടാകുന്നതും ആറ് വയസുള്ള അയാളുടെ മൂത്ത മകനെ ദാദ പീര്‍ കൊന്നതും. കൊലയ്ക്ക് ശേഷം വീടിന്റെ ടെറസിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം ഇയാള്‍ തള്ളിയത്.

English summary

A six-year-old boy was killed and thrown into a water tank

Leave a Reply

Latest News

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പിന്‍മാറില്ലെന്ന് കര്‍ഷകർ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാക്ടര്‍ റാലി നടത്തുമെന്ന...

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്. ഇത് കീഴ്‌വഴക്കമാകരുതെന്നാണ് അപേക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു....

More News