Sunday, November 28, 2021

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി തുറന്നു

Must Read

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണു മൂന്നാമത്തെ ഷട്ടർ ഉയർത്തിയത്. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 825 ഘനയടിയായി ഉയരും.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്‌ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്‌. നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പി​നെ​ക്കാ​ൾ അ​ര​യ​ടി​യി​ൽ താ​ഴെ വെ​ള്ളം മാ​ത്ര​മാ​യി​രി​ക്കും പെ​രി​യ​റി​ൽ ഉ​യ​രു​ക​യെ​ന്നും ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്‌​റ്റി​ൻ അ​റി​യി​ച്ചു.

ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ച് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ധി​ക ജ​ലം ഒ​ഴു​കി​യെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നു​ള്ള ജ​ലം ഉ​ൾ​കൊ​ള്ളാ​നു​ള്ള പ​ര്യാ​പ്ത​ത നി​ല​വി​ൽ ഡാ​മി​നു​ണ്ട്. അ​തി​നാ​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​ഡ് അ​ല​ർ​ട് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഇ​ടു​ക്കി ഡാം ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ച​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News