Monday, July 26, 2021

വൺവേ തെറ്റിച്ചെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

Must Read

എലത്തൂർ: വൺവേ തെറ്റിച്ചെത്തിയ ബസ് ഇടിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. എരഞ്ഞിക്കൽ കുളങ്ങരവീട്ടിൽ യാസർ ഷഹൽ (24) ആണ്‌ മരിച്ചത്. എരഞ്ഞിക്കൽ പഴയ ടോൾ ബൂത്ത് റോഡിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.

പഴയപാലംവഴി കടന്നുപോകേണ്ട സ്വകാര്യ ബസ് പ്രവേശനവിലക്കുള്ള റോഡിലൂടെ നഗരത്തിലേക്ക് അതിവേഗത്തിൽ കടന്നുപോകുന്നതിനിടയിലാണ് എരത്തിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച വണ്ടിക്കിടിച്ചത്. ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടിരുന്നു. എലത്തൂർ പോലീസ് കേസെടുത്തു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ പതിവായി വൺവേ തെറ്റിച്ച് ഇതുവഴി കടന്നുപോകുന്നത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിന് കാരണമാവുന്നുണ്ട്. മേഖലയിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്നാവശ്യമുയർന്നിട്ടുണ്ട്.

അബ്ദുൾ അസീസാണ് യാസർ ഷഹലിന്റെ പിതാവ്. മാതാവ്: ഷംസാദ് ബീഗം.സഹോദരങ്ങൾ: സൽസബീൽ, ഹാബീൽ ഷാൻ.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News