Thursday, December 2, 2021

ഡൽഹി സർവകലാശാലയിലെ റിട്ട. അധ്യാപക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Must Read

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ റിട്ട. അധ്യാപക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കു-കിഴക്കൻ ഡൽഹിയിലെ ഗോവിന്ദപുരി മേഖലയിലാണ് സംഭവം. രാകേഷ് കുമാർ ജയിൻ (74), ഭാര്യ ഉഷ (69) എന്നിവരാണ് മരിച്ചത്.

പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള അ​സു​ഖ​ങ്ങ​ൾ ഇ​രു​വ​രെ​യും കാ​ര്യ​മാ​യി അ​ല​ട്ടി​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്ത് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ സ്റ്റീ​ൽ പൈ​പ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ മ​നം​മ​ടു​ത്തു​വെ​ന്നും അ​തി​നാ​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ കു​റി​പ്പ് പോ​ലീ​സി​ന് വീ​ടി​നു​ള്ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ദ​മ്പ​തി​ക​ൾ​ക്ക് സ​ഹാ​യി​യാ​യി നി​ന്നി​രു​ന്ന അ​ജി​ത് എ​ന്ന​യാ​ളാ​ണ് ആ​ദ്യം സം​ഭ​വ​മ​റി​യു​ന്ന​ത്. ഇ​യാ​ൾ വീ​ട്ടി​ൽ എ​ത്തി കോ​ളിം​ഗ് ബെ​ൽ മു​ഴ​ക്കി​യി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ മ​ക​ൾ അ​ങ്കി​ത​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്ന് പൂ​ട്ട് ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

യു​പി​യി​ലെ ഗോ​ണ്ട​യി​ൽ വ​ച്ച് ക​ഴി​ഞ്ഞ് വ​ർ​ഷ​മാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് രാ​കേ​ഷി​ന് ന​ട്ടെ​ല്ലി​നും ഭാ​ര്യ ഉ​ഷ​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ചി​കി​ത്സ​യി​ലൂ​ടെ ചെ​റി​യ തോ​തി​ൽ ന​ട​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​രു​വ​രും മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News