Sunday, January 23, 2022

ഐരാപുരത്തുകാർക്ക് അഭിമാനമായി ഒരു അച്ഛനും മകളും; ഒന്നിച്ച് പഠിച്ച് നേടിയത് പി.എച്ച്.ഡി

Must Read

അച്ഛനും മകളും ഒന്നിച്ച് പിഎച്ച്ഡി നേടി. എറണാകുളം ഐരാപുരം കൂഴൂർ കക്കാട്ടിൽ കെ.എൻ. ശിവരാജനും(66) മകൾ എസ്. നിർമലും(32) പിഎച്ച്ഡിയുടെ ഭാഗമായുള്ള മുഖാമുഖ ചോദ്യോത്തരം പൂർത്തിയാക്കി ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിക്കാരായി. ശിവരാജന്റെ മൂത്തമകൻ എസ്. രാഹുൽ മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ വിദ്യാർഥിയാണ്. തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ശിവരാജൻ 1980ൽ കെഎസ്ഇബിയിൽ അസി.എൻജിനീയർ ആയി.

1989ൽ കുസാറ്റിൽ നിന്ന് രണ്ടാം റാങ്കോടെ ഇൻഡസ്ട്രിയൽ പവർ‍ സിസ്റ്റം ട്രേഡിൽ എംടെക് ബിരുദം നേടി. ചീഫ് എൻജിനീയർ ആയി 2010ലാണു വിരമിച്ചത്. അതിനു ശേഷം രണ്ടു സ്വാശ്രയ കോളജുകളിൽ ഇലക്ട്രിക്കൽ വകുപ്പ് മേധാവിയായിരുന്നു. 2014ൽ ആണ് മകൾ നിർമൽ അങ്കമാലി ഫിസാറ്റിൽ നിന്ന് എംടെക് പൂർത്തിയാക്കിയത്. പിഎച്ച്‍ഡി നേടാനുള്ള പഴയ ആഗ്രഹം അച്ഛൻ ശിവരാജൻ മകളോടു പറഞ്ഞപ്പോൾ മകളും കൂടെക്കൂടാൻ തീരുമാനിച്ചു.

ഇരുവരും കേരള സാങ്കേതിക സർവകലാശാലയുടെ എൻട്രൻസ് എഴുതി അഭിമുഖവും കഴിഞ്ഞാണു 3 വർഷത്തെ മുഴുവൻ സമയ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തത്. ഗവ. എൻജിനീയറിങ് കോളജ് അസോഷ്യേറ്റ് പ്രഫ. ഇ.എ. ജാസ്മിന്റെ കീഴിൽ ആയിരുന്നു ഗവേഷണം. ഗവേഷണത്തിനായി എൻജിനീയറിങ് കോളജിനു സമീപം വീടും വാടകയ്ക്കെടുത്തു. ബിഎസ്എൻഎൽ റിട്ട. ജീവനക്കാരിയാണ് ശിവരാജന്റെ ഭാര്യ കെ.എസ്. സുനീത.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News