Friday, November 27, 2020

15വർഷംമുമ്പ്​ കാണാതായ പൊലീസുകാരൻ ഭിക്ഷക്കാരനായി സഹപ്രവർത്തകർക്ക്​ മുമ്പിൽ

Must Read

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ...

സ്വര്‍ണ്ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്...

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

ഗ്വാളി​യാർ: മധ്യപ്രദേശിൽ 15 വർഷം മുമ്പ്​ കാണാതായ പൊലീസ്​ ഉദ്യോഗസ്​ഥൻ അപ്രതീക്ഷിതമായി സഹപ്രവർത്തകർക്ക്​ മുമ്പിൽ. വേഷം ഭിക്ഷക്കാര​െൻറയും. എന്താണ്​ സംഭവിക്കുന്നതെന്ന്​ മനസിലാകാതെ ആദ്യം ​െഞട്ടിയെങ്കിലും പിന്നീട്​ അത്​ഭുതവും സന്തോഷവുമായിരുന്നു സുഹൃത്തുക്കൾ കൂടിയായ സഹപ്രവർത്തകർക്ക്​.

ചൊവ്വാഴ്​ച രാത്രി നഗരത്തിലെ വിവാഹഹാളിൽ പോകാനിറങ്ങിയതായിരുന്നു ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ടുമാരായ രത്​നേഷ്​ സിങ്​ തോമറും വിജയ്​ സിങ്​ ബഹദൂറും. വഴിമധ്യേ ഒരു ഭിക്ഷക്കാരനെ കണ്ടു. തണുത്തുവിറച്ചിരുന്ന അയാൾ വഴിയിൽ നിന്ന്​ ഭക്ഷണ അവശിഷ്​ടങ്ങൾ തിരയുകയായിരുന്നു. ഇതുകണ്ട്​ ദയനീയത തോന്നിയ പൊലീസുകാർ ധരിക്കാനായി ജാക്കറ്റ്​ നൽകി. ജാക്കറ്റ്​ നൽകി​യതോടെ പൊലീസുകാരുടെ പേരുകൾ വിളിക്കുകയായിരുന്നു. ഭിക്ഷക്കാരൻ തങ്ങളുടെ പേര്​ വിളിച്ചതോടെ ആദ്യം ഞെട്ടിയെങ്കിലും

2005ൽ കാണാതായ തങ്ങളുടെ സഹപ്രവർത്തകൻ മനീഷ്​ മിശ്രയാണെന്ന്​ ഇരുവരും മനസിലാക്കുകയായിരുന്നു. ഇദ്ദേഹത്തിന്​ മാനസിക ബുദ്ധിമുട്ട്​ നേരിടുന്നതായും പൊലീസുകാർ പറഞ്ഞു. ദാട്ടിയ സ്​റ്റേഷനിലെ ഇൻസ്​പെക്​ടറായിരുന്നു മനീഷ്​ മിശ്ര. 15 വർഷമായി മനീഷ്​ മിശ്ര എവിടെയ​ാണെന്നത്​ സംബന്ധിച്ച്​ യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.

മാനസിക ബുദ്ധിമുട്ട്​ നേരിടുന്നതിനാൽ മനീഷ്​ മിശ്രയെ പൊലീസുകാർ തന്നെ എൻ.ജി.ഒയിലാക്കി. 1999ലാണ്​ മനീഷ്​ മിശ്ര പൊലീസിൽ ചേരുന്നത്​. മികച്ച ഷൂട്ടർ കൂടിയായിരുന്നു ഇദ്ദേഹം. കുറച്ചുവർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന്​ മാനസിക ബുദ്ധിമുട്ടുകൾ​ നേരിട്ടിരുന്നു. കുടുംബം ഇദ്ദേഹത്തിന്​ ആവശ്യമായ ചികിത്സ നൽകുകയും ചെയ്​തു. എന്നാൽ ഒരുദിവസം മനീഷ്​ മിശ്രയെ കാണാതാകുകയായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന്​ അദ്ദേഹത്തിന്​ ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും സാധാരണ നിലയിലേക്ക്​ കൊണ്ടുവരുമെന്നും തോമർ പറഞ്ഞു. Gwalior: A police officer who went missing 15 years ago in Madhya Pradesh unexpectedly confronted his colleagues. The role of the beggar. At first I was shocked not to understand what was happening but then it was a ghost

Leave a Reply

Latest News

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ...

സ്വര്‍ണ്ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . എന്നാൽ ചോദ്യംചെയ്യലിൽ ഇത്...

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയിൽ കണ്ടത്.ആദ്യ പകുതിയില്‍ രണ്ടു...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്....

More News