Thursday, May 13, 2021

ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി

Must Read

ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെയാണ് ടാക്സി കാറിൽ മടങ്ങവേ കരിപ്പൂരിനടുത്ത ഉണ്ണ്യാൽപറമ്പിൽ വച്ച് 2 കാറുകളിലായെത്തിയ മറ്റൊരു സംഘം വിളിച്ചിറക്കി കൊണ്ടുപോയത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 6നാണ് സംഭവം. വിമാനമിറങ്ങിയ ശേഷം യാത്രക്കാരൻ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി വിളിച്ചാണ് കോഴിക്കോട്ടേക്ക് പോയത്. കുറ്റ്യാടി സ്വദേശിയാണെന്നാണ് ‌ടാക്സിക്കാരനെ പരിചയപ്പെടുത്തിയത്. ഉണ്ണ്യാൽപറമ്പിൽ വച്ചാണ് കാറുകളിലെത്തിയ സംഘം തടഞ്ഞു നിർത്തി യാത്രക്കാരന്റെ പേര് വിളിച്ച് കൂട്ടിക്കൊണ്ടു പോയത്. എന്നാൽ ലഗേജ് ടാക്സിയിൽ തന്നെയുണ്ടായിരുന്നു. ഇതോടെ ടാക്സി ഡ്രൈവർ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി ലഗേജ് ഏൽപ്പിക്കുകയും നടന്ന സംഭവങ്ങൾ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തതും അന്വേഷണം ആരംഭിച്ചതും.

English summary

A passenger was abducted on his way to Kozhikode airport from Dubai

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News