സ്ത്രീധനത്തിനായി ഒരു വയസുള്ള കുഞ്ഞിനെ തീവെച്ച് കൊലപ്പെടുത്തി

0

കുമളി: സ്ത്രീധനത്തിനായി ഒരു വയസുള്ള കുഞ്ഞിനെ തീവെച്ച് കൊലപ്പെടുത്തി. തേനി ജില്ലയിലെ കമ്പത്തിന് സമീപം നാരായണ തേവൻപെട്ടിയിലാണ് സംഭവം. അരുൺ പാണ്ഡ്യന്റെ ഒരു വയസുള്ള മകൻ യാഗിദാണ് കൊല്ലപ്പെട്ടത്. ഗുരുതര പൊള്ളലേറ്റ അമ്മ സുഖപ്രിയ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മകൻ അരുൺ പാണ്ട്യന്റെ ഭാര്യ സുഖപ്രിയ (21), മകൻ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ സമീപവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരിയ കറുപ്പൻ, ഭാര്യ ഒച്ചമ്മാൾ, രണ്ട് മക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മദ്യലഹരിയിലാണ് കറുപ്പൻ ക്രൂരത ചെയ്തതെന്നാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here