Tuesday, May 18, 2021

സൗദിയിൽ വാഹനം മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു

Must Read

ബുറൈദ: സൗദിയിൽ വാഹനം മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു. അടൂർ സ്വദേശി ശിൽപ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ബുറൈദക്കടുത്ത് അൽ ഖസീമിൽ ബദായ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ദുബൈയിലുള്ള ഭർത്താവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പുറപ്പെട്ടതായിരുന്നു.

റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

English summery

A nurse from Pathanamthitta died when her vehicle overturned in Saudi Arabia

Leave a Reply

Latest News

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങൾക്ക് ശേഷം സമാനമായി സ്വർണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 240 രൂപ...

More News