Sunday, September 20, 2020

കോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കി; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷറഫലി പെണ്‍കുട്ടിക്ക് മൊബൈലില്‍ അയച്ച് നല്‍കി; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്; പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തി; ശല്യം സഹിക്കാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്; വിദ്യാര്‍ത്ഥിയുടെ രണ്ടര പവന്‍ വരുന്ന മാല ഷറഫലി കൈക്കലാക്കി

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കി.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി ഷറഫലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷറഫലി പെണ്‍കുട്ടിക്ക് ഇത് മൊബൈലില്‍ അയച്ച് നല്‍കി. വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ രണ്ടര പവന്‍ വരുന്ന മാല ഷറഫലി കൈക്കലാക്കിയിരുന്നു. 80,000 രൂപയ്ക്ക് ഒറ്റപ്പാലത്ത് ഇത് വിറ്റതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ പതിനാല് വയസുകാരി കഴിഞ്ഞ ജൂലൈയിലാണ് പീഡിപ്പിക്കപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ ഷറഫലി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ ലോഡ്ജില്‍ വച്ചും പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കസബ എസ്.ഐ വി.സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒറ്റപ്പാലത്ത് വച്ച് ഷറഫലിയെയും സുഹൃത്തും സഹായിയുമായ രാഗേഷിനേയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ കേസ് ചുമത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 25കാരനായ ഷറഫലിയെ ഇന്‍സ്റ്റാഗ്രാം വഴി ഒന്‍പതാം ക്ലാസുകാരി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ ടാബ്ലറ്റ് വാങ്ങി നല്‍കിയിരുന്നു. അങ്ങിനെയാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പിന്നീട് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതോടെ പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഫോണ്‍വിളി പതിവാവുകയും ചെയ്തു. പ്രണയം നടിച്ച ഷറഫലി നിരവധി ഇടങ്ങളില്‍ പെണ്‍കുട്ടിയുമായി കറങ്ങി. ഇതിനിടയില്‍ രണ്ട് തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

English summary

A ninth class girl from Kozhikode was molested by pretending to be in love.
Man arrested for molesting girl he met on Instagram Sharafali, a native of Ottapalam, raped the girl. Sharafali, who recorded the torture scenes, sent it to the girl on her mobile. The harassment information came to light when the family inquired further after the student attempted suicide.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News