Thursday, January 27, 2022

രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണവുമായി പോലീസ്

Must Read

കോട്ടയം: രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണവുമായി പോലീസ്. പുതുവത്സരാഘോഷങ്ങൾക്കു വൻതോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് ചീഫുമാർക്കു ഡിജിപി നിർദേശം നല്കി.

നിരീക്ഷണത്തിൽ

രാ​ത്രി 10നു​ ശേ​ഷം ഡി​ജെ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നാണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജെ പാ​ർ​ട്ടി​ക​ൾ വി​വ​രം മു​ൻ​കൂട്ടി അ​തതു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ക്ക​ണം. ഇ​തോ​ടെ പാ​ർ​ട്ടി​ക​ൾ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ സ്പെ​ഷ​ൽ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കും.

ഇ​തി​നു പു​റ​മേ ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​ലീ​സ് ന​ൽ​കും.

പോലീസ് സാന്നിധ്യമുണ്ടാകും

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ലേ​ട​ങ്ങ​ളി​ലും ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

ഈ ​പാ​ർ​ട്ടി​ക​ളി​ലൊ​ന്നും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണു പോ​ലീ​സി​ന്‍റെ ശ്ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​മാ​ണെ​ന്ന വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ഹ​രി ഒ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കു പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

സാധാരണ പുതുവത്സരാഘോഷം നടക്കാറുള്ള റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും ഹോ​ട്ട​ലു​ക​ളും ദി​വ​സ​ങ്ങ​ളാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡി​ജെ പാ​ർ​ട്ടി​ക​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കുമെന്നാണ് സൂചന.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News