Monday, September 27, 2021

നേപ്പാൾ സ്വദേശിനിയെയും പിഞ്ച് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Must Read

കോയമ്പത്തൂർ: കന്തേകൗണ്ടൻ ചാവടിക്ക് (കെ.കെ. ചാവടി) അടുത്തുള്ള കുപ്പനൂരിൽ നേപ്പാൾ സ്വദേശിനിയെയും പിഞ്ച് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എ. തങ്കല (22), മക്കളായ അലിസ (3), ഒരുവയസ്സുകാരി രുദ്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ഡയറി ഫാം ജോലിക്കാരനായ ആദിത്യഭണ്ഡാരിയുടെ (24) ഭാര്യയും മക്കളും ആണ് ഇവർ.

രാജ് കുമാർ എന്ന ആദിത്യഭണ്ഡാരി പശുപരിപാലന ജോലികൾക്കായി അമ്മയും ഭിന്നശേഷിക്കാരിയായ സഹോദരിയുമായി എട്ടുമാസം മുമ്പാണ് ഇവിടെ എത്തിയത്. നേപ്പാളിൽ നിന്ന് വർഷങ്ങൾക്കുമുമ്പ് കുടിയേറിയ കുടുംബമാണ് ഇയാളുടേത്. മാസങ്ങൾക്കു മുമ്പാണ് കോവിഡ് ബാധിച്ച്‌ പിതാവ് മരിച്ചത്. രണ്ടുമാസം മുമ്പാണ് നേപ്പാളിൽ നിന്നും ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്ന് ഫാമിലെ തൊഴിലാളികൾക്കുള്ള വീട്ടിൽ താമസം തുടങ്ങിയത്.

വ്യാഴാഴ്ച രാവിലെ തന്റെ ജോലിയിൽ സഹായിക്കണമെന്ന് ഭാര്യയോട് ഇയാൾ ആവശ്യപ്പെട്ടു. സഹോദരിയെ ഭിന്നശേഷിക്കാർക്കായുള്ള കേന്ദ്രത്തിലേക്ക് അമ്മ കൊണ്ടുപോവുകയും ചെയ്തു. ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ വീട് ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഇയാൾ പോലീസിന് മൊഴി നൽകി.

രണ്ട്‌ കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം തങ്കല ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News