Tuesday, November 24, 2020

യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ അയൽവാസി വെട്ടേറ്റു മരിച്ചു

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

തൊടുപുഴ: യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ അയൽവാസി വെട്ടേറ്റു മരിച്ചു. അടിമാലി മാങ്കുളം അൻപതാംമൈലിനു സമീപം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണൻ (54) ആണ് വെട്ടേറ്റു മരിച്ചത്. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുമ്പുപാലം പുല്ലാട്ടുമുഴിയിൽ ഇക്ബാൽ (51) ആണ് യുവതിയേയും കുഞ്ഞിനേയും ആക്രമിച്ചത്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്. ഇക്ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ (30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11നാണ് സംഭവം. ഇക്ബാൽ മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് ലഷീദയുമായി വാക്കുതർക്കമുണ്ടായെന്നും കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങിയെന്നും പൊലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് ലഷീദ കുഞ്ഞുമായി ഓടി.

പിറകെ എത്തിയ ഇക്ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി. തടസം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്ബാൽ വെട്ടി വീഴ്ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാർ എത്തിയാണ് ലഷീദയെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്.

മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറ‍ഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞു കൊടുത്തതെന്നാണ് ഇക്ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു.

മൂന്നാർ ഡിവൈഎസ്പി എം രമേശ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെ ഇക്ബാൽ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ടു. മുൻവൈരാഗ്യം തീർത്തതാണെന്ന് ഇക്ബാൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.

English summary

A neighbor was hacked to death while trying to stop a young woman and baby from being attacked

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News