Tuesday, June 15, 2021

കുടുംബവഴക്കിനെ തുടർന്ന് രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു

Must Read

ശാസ്താംകോട്ട : കുടുംബവഴക്കിനെ തുടർന്ന് രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഭർത്താവ് മുറിയിൽ കിടന്നുറങ്ങവെ വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു.
കുട്ടികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.

പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ ശ്രീജിത്ത് ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒൻപത്), അനുജിത (ആറ്) എന്നിവർക്ക് വിഷം നൽകിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകർത്തി മൊബൈൽ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസി കൂടിയായ ഇവരുടെ പിതൃസഹോദരന്റെ മകൻ ഓടിയെത്തുകയായിരുന്നു. ഇയാളെത്തുമ്പോൾ എല്ലാവരും അതിയായി ഛർദ്ദിക്കുകയായിരുന്നു. സംശയം തോന്നിയതോടെ യുവാവും മറ്റു ബന്ധുക്കളും ചേർന്ന് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രാത്രിയിൽത്തന്നെ മാറ്റി.

ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളിൽ ഇതൊന്നുമറിയാതെ അനിൽകുമാർ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കും ഭർത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശൂരനാട് എസ്.എച്ച്.ഒ. കെ.ശ്യാം പറഞ്ഞു.

Leave a Reply

Latest News

രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ...

More News