Thursday, January 27, 2022

തോട്ടപ്പള്ളിയിലെ സജീവന്‍റെ തിരോധാനം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഇരുട്ടിൽ

Must Read

അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ സജീവന്‍റെ തിരോധാനം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഇരുട്ടിൽ. സിപിഎം തോട്ടപ്പള്ളി ബ്രാഞ്ചു കമിറ്റി അംഗമായ സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29നാണ് കാണാതാകുന്നത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു വീ​ടി​നു സ​മീ​പ​മു​ള്ള ഹാ​ർ​ബ​റി​ൽ ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ണ്ട​വ​രു​ണ്ട്. പി​ന്നെ എ​ങ്ങോ​ട്ടു പോ​യി? വീ​ട്ടു​കാ​ര്യം നാ​ട്ടു​കാ​ര്യം ആ​വ​ർ​ത്തി​ക്കു​ന്ന ചോ​ദ്യ​മി​താ​ണ്. സം​ഭ​വം നാ​ട്ടി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​പ്പോ​ൾ എ​ച്ച് സ​ലാം എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു പ​ത്തം​ഗ പ്ര​ത്യ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. അ​മ്പ​ല​പ്പു​ഴ സി​ഐ ദ്വി​ജേ​ഷ് കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണം ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്. സി​പി​എം ലോ​ക്ക​ൽ ക​മി​റ്റി അം​ഗം അ​ട​ക്കം 100ൽ ​അ​ധി​കം പേ​രെ പോ​ലീ​സ് ഇ​തി​നി​ട​യി​ൽ ചോ​ദ്യംചെ​യ്തു.

തോരാ കണ്ണീരിൽ കുടുംബം

ഡോ​ഗ് സ്ക്വാ​ഡും സ​ജീ​വ​ന്‍റെ വ​സ്ത്ര​ങ്ങ​ളും സ​ഞ്ച​രി​ച്ച വ​ഴി​ക​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ട​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലി​സ് മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ചു ലോ​ക്ക​ൽ ക​മി​റ്റി അം​ഗം മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഏ​താ​ണ്ട് മ​ന്ദ​ഗ​തി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഇതിനിടെ, സ​ജീ​വ​ന്‍റെ ഭാ​ര്യ സ​ജി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി ന​ൽ​കി​. കോ​ട​തി സ​ർ​ക്കാ​രി​നോ​ടും പോ​ലീ​സി​നോ​ടും വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​ണെ​ങ്കി​ലും തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്ത് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രാ​യി​രു​ന്നു സ​ജീ​വ​ൻ. ഖ​ന​ന​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു.

‌ഇ​തു ചി​ല​രെ രോ​ഷാ​കു​ല​രാ​ക്കി​യി​രു​ന്ന​താ​യി സം​സാ​ര​മു​ണ്ട്. രാഷ്‌ട്രീ​യ രം​ഗ​ത്തും അ​ല്ലാ​തെ​യു​മു​ള്ള പ​ല പ്ര​മു​ഖ​രെ​യും വേ​ണ്ട വി​ധം കൈ​യി​ലെ​ടു​ത്താ​ണ് ക​രി​മ​ണ​ൽ ലോ​ഡ്‌ ഇ​വി​ടെനിന്നു ക​യ​റ്റി വി​ടു​ന്ന​ത്.

എ​ന്താ​യാ​ലും സെ​പ്റ്റം​ബ​ർ 29ന് ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ​ഞ്ഞ സ​ജീ​വ​നു വേ​ണ്ടി തോ​രാ ക​ണ്ണീ​രു​മാ​യി ക​ഴി​യു​ക​യാ​ണ് വ്യ​ദ്ധ​മാ​താ​വും ഭാ​ര്യ​യും അ​ട​ങ്ങി​യ കു​ടു​ബം. സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​ന്ന പോ​ലി​സ് സം​ഘ​ത്തി​ന്മേ​ൽ മു​ക​ളി​ൽനി​ന്നു​ള്ള സ​മ്മ​ർദമുള്ളതായി സം​സാ​ര​മു​ണ്ട്.

സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യാ​ൽ സ​ജീ​വ​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സിപിഎം സമ്മേളന കാലത്തു കാണാതായതിനാൽ പാർട്ടിയുമായി ബന്ധപ്പെടുത്തിയും ചർച്ചകൾ ഉയർന്നിരുന്നു

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News