Friday, September 18, 2020

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ ഒരുമാസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നടത്തിയ തെരച്ചിലിലും വിഫലം; ആരേയും കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

ബെയ്‌റൂട്ട്: അവശിഷ്ടങ്ങള്‍ക്കിടയില്‍ മിടിച്ച ഹൃദയത്തെ കണ്ടെത്താനായി നടത്തിയ തെരച്ചില്‍ നിരാശയില്‍ അവസാനിച്ചു. ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ ഒരുമാസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നുദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ചിലിയില്‍ നിന്നുള്ള പ്രത്യേക സംഘത്തിനൊപ്പം അമ്പതോളം രക്ഷാപ്രവര്‍ത്തകരാണ് തെരച്ചില്‍ നടത്തിയത്.

‘സാങ്കേതികമായി പറഞ്ഞാല്‍, അവിടെ ജീവന്റെ അടയാളങ്ങള്‍ ഒന്നുംതന്നെയില്ല’- ചിലിയില്‍ നിന്നുള്ള രക്ഷാ സംഘത്തിന്റെ തലവന്‍ ഫ്രാന്‍സിസ്‌കോ ലെര്‍മാന്റ ശനിയാഴ്ച വൈകുന്നേരം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളുടെ 95 ശതമാനം ഭാഗത്തും തങ്ങള്‍ തെരച്ചില്‍ നടത്തിയെന്നും ഫ്രാന്‍സിസ്‌കോ വ്യക്തമാക്കി.

‘ഒരു ശതമാനമെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ ദൗത്യം അവസാനിപ്പിക്കുമായിരുന്നില്ല’ എന്നും ഫ്രാന്‍സിസ്‌കോ കൂട്ടിച്ചേര്‍ത്തു. രക്ഷാ സംഘത്തിന് ഒപ്പമെത്തിയ നായയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് ആദ്യ സൂചന നല്‍കിയത്. പിന്നാലെ പ്രത്യേക സെന്‍സര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ശ്വാസോച്ഛാസവും ഹൃദയമിടിപ്പും തിരിച്ചറിഞ്ഞത്.

സൂക്ഷ്മമായ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിനായി ജനങ്ങളോട് നിശബ്ദമായിരിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് തെരച്ചില്‍ നടത്തിയത്. ഒരു മിനിറ്റില്‍ 18 ശ്വാസചക്രം ആണ് സെന്‍സറില്‍ രേഖപ്പെടുത്തിയത്. കുട്ടിയുടെ ഹൃദയമിടിപ്പാണ് ഇതെന്നാണ് കരുതിയിരുന്നത്. ഓഗസ്റ്റ് നാലിനാണ് 191 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.

English summary

A month after the Beirut bombing, rescuers found no trace of life in the wreckage.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News