Sunday, September 26, 2021

അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ

Must Read

അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൽവ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നെന്ന് അയൽവാസി പറയുന്നു.

ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. സംഭവമറിഞ്ഞ പ്രദേശവാസികൾ വീട്ടിൽ എത്തുകയായിരുന്നു. തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്ഥിരമായി കുടുംബ പ്രശ്‌നങ്ങൾ നടന്നിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ടാണ് ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ആരാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭാര്യയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വ്യകത്മായ തെളിവുകൾ ലഭ്യമാകു എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News