Thursday, January 27, 2022

ആലപ്പുഴ രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കൻ

Must Read

ആലപ്പുഴ: ആലപ്പുഴ രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കൻ. കയറും പെട്രോളുമായാണ് ഇയാൾ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരിക്കുന്നത്.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ ഭാ​ര്യ​യും സ​ഹോ​ദ​രി​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ക​ളെ കാ​ണ​ണ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്നും അ​തെ​ല്ലാം ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​താ​ണെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News