Tuesday, October 26, 2021

ഇടുക്കിയില മധ്യവയസ്‌ക്കനെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

ഇടുക്കിയില മധ്യവയസ്‌ക്കനെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസം മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മക്കളും വീടു വിട്ട് പോയിരുന്നു. തുടര്‍ന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീര്‍ണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News