Saturday, September 19, 2020

യാത്രയ്ക്കിടെ കുഴഞ്ഞുവീണു; സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് പോയ ആള്‍ മരിച്ചു

Must Read

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്)...

ഉദയംപേരൂര്‍: യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് പോയ ആള്‍ മരിച്ചു. വീട്ടുകാര്‍ വിവരമറിഞ്ഞെത്തി ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയംപേരൂര്‍ ഉണിക്കുന്നത്ത് കുറുപ്പശ്ശേരില്‍ പുഷ്പാംഗദന്‍ (57) ആണ് മരിച്ചത്.

പൂത്തോട്ടയില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അന്വേഷണം ആവശ്യപ്പെട്ട് പുഷ്പാംഗദന്റെ ഭാര്യ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചോറ്റാനിക്കരയില്‍ ഒരു ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ് പുഷ്പാംഗദന്‍. കിഴക്കേക്കോട്ടയില്‍ നിന്ന് ‘ചിയേഴ്‌സ്’ എന്ന ബസില്‍ വീട്ടിലേക്ക് പോകാനായി കയറി. ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്‌റ്റോപ്പില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നു കുഴഞ്ഞുവീണ പുഷ്പാംഗദനെ ആശുപത്രിയിലെത്തിക്കാതെ ബസ് മുന്നോട്ടു പോയി.

പുഷ്പാംഗദന്റെ ഫോണിലേക്ക് അവസാനം വിളിച്ച കൂട്ടുകാരന്റെ നമ്പറില്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുക മാത്രം ചെയ്തു. ഇദ്ദേഹമാണ് വീട്ടുകാരെ അറിയിച്ചത്. അയല്‍വാസികളായ രണ്ടു പേരെയും കൂട്ടി കാറില്‍ പൂത്തോട്ടയിലെത്തിയപ്പോള്‍ ഭര്‍ത്താവ് മണ്ണില്‍ കിടക്കുന്നതാണ് കണ്ടതെന്ന് ഭാര്യ രാജി പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന വാദവുമായി ചിലര്‍ തടഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. നാലു മണിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുഷ്പാംഗദന്‍ ഹൃദ്രോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നു. ബസിന്റെ അവസാന സ്‌റ്റോപ്പായ പൂത്തോട്ടയില്‍ പുഷ്പാംഗദനെ ഇറക്കിക്കിടത്തിയ ശേഷം ബസ് ജീവനക്കാര്‍ സര്‍വീസ് തുടരുകയായിരുന്നു. പൂത്തോട്ടയില്‍ എത്തുംമുമ്പ് വഴിയില്‍ ഒരു സ്വകാര്യ ആശുപത്രിയും പുത്തന്‍കാവ് സര്‍ക്കാര്‍ ആശുപത്രിയും ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ആളെ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയിലുണ്ട്.

English summary

A man who was abandoned by a private bus staff on the roadside has died after collapsing during the journey. The family rushed the man to the hospital but could not save his life. The deceased has been identified as Pushpangadan (57) of Kuruppassery, Udayamperur.

Leave a Reply

Latest News

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത്...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്) നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍...

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ...

More News