മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചെന്ത്രാപ്പിന്നിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

0

തൃശൂര്‍ : മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചെന്ത്രാപ്പിന്നിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. ബന്ധുവായ അനൂപ് ആണ് കൊലപ്പെടുത്തിയത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനൂപും സുരേഷും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, ഒരുമിച്ച് മദ്യപിക്കുകയുമായിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply