കൊച്ചി: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം സന്തോഷ് ലൈനിൽ കളപ്പുരക്കൽ വീട്ടിൽ മിഷാൽ (23) നെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് പി.എസ്., എസ്ഐമാരായ ജർട്ടീന ഫ്രാൻസിസ്, ജമാൽ ഇ.കെ., എഎസ്ഐമാരായ ഷാജി, ഷാഹി, ഇക്ബാൽ, എസ്സിപിഒ പ്രമീള രാജൻ, ഷൈജാ ജോർജ്ജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
English summary
A man has been arrested for allegedly taking a woman to various places on the pretext of love and promising her marriage