Monday, December 6, 2021

വിവാഹ വാഗ്ദാനം നൽകി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ റെയിൽവേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

Must Read

വിവാഹ വാഗ്ദാനം നൽകി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ റെയിൽവേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്.

കൊല്ലം പറവൂർ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലിമിനെയാണ് (40) ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. 2015 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ മൊബൈൽ ഫോണിലൂടെയാണ് മുഹമ്മദ് ഹബീബ് സലിം പരിചയപ്പെട്ടത്. കോട്ടയത്ത് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.

ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ജെ.തോമസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ.നായർ ഹാജരായി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News