Tuesday, October 26, 2021

കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

Must Read

തിരുവനന്തപുരം: കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൃ​ത​ദേഹം ഏ​റ്റു​വാ​ങ്ങി പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ എ​ത്തി​ച്ചു.

കൊ​ല്ലം ഓട​നാ​വ​ട്ടം കു​ട​വ​ട്ടൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് ഔദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം. രാ​വി​ലെ 9.30 ന് ​കു​ട​വ​ട്ടൂ​ർ എ​ൽ​പി​എ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News