Monday, October 18, 2021

കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്‍റെ മൃതദേഹം സംസ്കാരിച്ചു

Must Read

കൊല്ലം: കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്‍റെ മൃതദേഹം സംസ്കാരിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.

വീ​ര​സൈ​നി​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് കു​ട​വ​ട്ടൂ​രി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കു​ട​വ​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് കൊ​ല്ലം വെ​ളി​യം കു​ട​വ​ട്ടൂ​ര്‍ ആ​ശാ​ന്‍​മു​ക്ക് ശി​ല്‍​പാ​ല​യ​ത്തി​ല്‍ വൈ​ശാ​ഖ്(24) ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News