Sunday, July 25, 2021

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

Must Read

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിനകത്ത് ചരക്ക് നീക്കം തടത്തിയതിനാണ് പിഴയിട്ടത്.

അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിയമം ലംഘിച്ച് കേരളത്തിൽ ചരക്കുനീക്കം നടത്തുന്നു. ഇതുവഴി സംസ്ഥാന സർക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടം. ശനിയാഴ്ച രാത്രി അങ്കമാലിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് ചരക്ക് നീക്കം നടത്തിയ രണ്ട് ലോറികൾ പിടികൂടി.

എന്നാൽ, ഇത് ലംഘിച്ച് നിരവധി വാഹനങ്ങൾ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നുണ്ട്. മലയാളികൾ കർണാടകയിലും തമിഴ്നാട്ടിലും പോയി ട്രക്കുകൾ വാങ്ങി അവിടെ രജിസ്ട്രേഷനും നടത്തി കേരളത്തിൽ കൊണ്ടുവന്ന് ഓടിക്കുന്നുണ്ടെന്ന് ഓൾ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുബിൻ പോൾ പറഞ്ഞു.

30 ടൺ ഭാരം കയറ്റാവുന്ന ട്രക്കിന് കേരളത്തിൽ മൂന്നു മാസം കൂടുമ്പോൾ 25,000 രൂപ റോഡ് ടാക്സ് അടയ്ക്കണം. എന്നാൽ, കർണാടകയിൽ ഒരു വർഷത്തേക്ക് ഈ തുക മതി. കൂടാതെ വർഷംതോറുമുള്ള വാഹന ടെസ്റ്റിനും കർണാടകയിൽ തുച്ഛമായ ചെലവേയുള്ളൂ.

കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് ടാക്സ് കുറവായതിനാൽ കുറഞ്ഞ നിരക്കിൽ ഓടാനും കഴിയും. സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ചരക്കുനീക്കത്തിന് പോലും ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സെക്രട്ടറി സുബിൻ പോൾ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News