Monday, December 6, 2021

ഏലക്കുത്തുക പാട്ടഭൂമിയിൽ ഒരു വർഷം മുൻപ് റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വൻ കെട്ടിടനിർമാണം നടക്കുന്നു

Must Read

ഏലക്കുത്തുക പാട്ടഭൂമിയിൽ ഒരു വർഷം മുൻപ് റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വൻ കെട്ടിടനിർമാണം നടക്കുന്നു. പള്ളിവാസൽ വില്ലേജിൽ റീസർവേ നമ്പർ 20/4-2, 4-1-ൽപ്പെട്ട സ്ഥലത്താണ് രണ്ട് കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നത്.

2020 ഒക്ടോബറിൽ പള്ളിവാസൽ വില്ലേജിൽനിന്നു കെട്ടിടങ്ങളുടെ നിർമാണം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഏലക്കുത്തുക പാട്ടഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു പണികൾ നടത്തിവന്നത്. കോതമംഗലം കവളങ്ങാട് സ്വദേശിയായ യുസഫ്, ഇയാളുടെ ഭാര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. ഒരു വർഷത്തോളമായി നിലച്ചുകിടന്ന പണികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് വേഗത്തിൽ നടത്തിവരുകയാണ്. ഏലക്കുത്തുക പാട്ടഭൂമിയിലെ അനധികൃത കെട്ടിടനിർമാണം സംബന്ധിച്ച് മാതൃഭൂമി വാർത്തയെ തുടർന്നാണ് 2020 ഒക്ടോബറിൽ അന്നത്തെ സബ് കളക്ടറായിരുന്ന പ്രേം കൃഷ്ണൻ പണികൾ നിർത്തിവെയ്പിച്ചത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News