Sunday, September 26, 2021

കൂടുതൽ ഇപിഎഫ് വിഹിതം അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒയുടെ ഉൾപ്പടെ അപ്പീലുകൾ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാൻ സാധ്യത

Must Read

ന്യൂഡൽഹി: കൂടുതൽ ഇപിഎഫ് വിഹിതം അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒയുടെ ഉൾപ്പടെ അപ്പീലുകൾ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാൻ സാധ്യത. കേസിൽ നടന്ന വാദത്തിനിടെ ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം സൂചിപ്പിച്ചു.

ചൊ​വ്വാ​ഴ്ച വീ​ണ്ടും തു​ട​രു​ന്ന വാ​ദ​ത്തി​നി​ടെ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടും. വാ​ദ​ത്തി​നാ​യി ഇ​പി​എ​ഫ്ഒ​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന പി​എ​ഫ് പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016ലെ ​ആ​ർ.​സി ഗു​പ്ത കേ​സി​ൽ ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് തീ​ർ​പ്പാ​ക്കി​യ പ​രാ​തി​ക​ൾ​ക്കു പു​റ​മേ മ​റ്റു വി​ഷ​യ​ങ്ങ​ളും ഈ ​കേ​സി​ലു​ണെ​ന്നാ​ണ് ഇ​പി​എ​ഫ്ഒ​യ്ക്ക് വേ​ണ്ടേി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​ര്യ​മ സു​ന്ദ​രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ആ​ർ.​സി.​ഗു​പ്ത കേ​സി​ലു​ള്ള​ത്. ശ​ന്പ​ള​ത്തി​ന് ആ​നു​പാ​ദി​ക​മാ​യി പെ​ൻ​ഷ​ൻ വേ​ണ​മെ​ന്നാ​ണ് നി​ല​വി​ലെ അ​പ്പീ​ലി​ലെ ആ​വ​ശ്യം.

തു​ട​ർ​ച്ച​യാ​യി വാ​ദം കേ​ട്ടാ​ൽ പോ​ലും ആ​ർ.​സി. ഗു​പ്ത കേ​സി​ലെ വി​ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ ​ഉ​ത്ത​ര​വ് അ​നു​സ​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് നി​രീ​ക്ഷി​ച്ച സു​പ്രീം കോ​ട​തി ബെ​ഞ്ച് കോ​ട​തി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യം ചെ​ല​വ​ഴി​ക്കാ​തെ ഈ ​കേ​സ് വി​ശാ​ല ബെ​ഞ്ചി​ന് കേ​സ് കൈ​മാ​റു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News