Thursday, July 29, 2021

കോഴിക്കൊതിയൻമാരായ പെരുമ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടിയ നാട്

Must Read

മാലൂർ: ഒരാഴ്ചയ്ക്കിടെ മൂന്നിടത്ത് പെരുമ്പാമ്പ് കോഴികളെ കൊന്നൊടുക്കിയതിന്റെ ഭീതിയിലാണ് തോലമ്പ്ര ശാസ്ത്രിനഗർ, പോത്തുകുഴി പ്രദേശവാസികൾ. രണ്ടുതവണ വനംവകുപ്പ് അധികൃതരെത്തി പെരുമ്പാമ്പുകളെ പിടികൂടി കണ്ണവം വനമേഖലയിൽ വിട്ടെങ്കിലും മൂന്നാംതവണ പെരുമ്പാമ്പിനെ പിടികൂടാനായില്ല.

ബുധനാഴ്ച പുലർച്ചെ ചെക്യോടൻ സത്യന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പുലർച്ചെ കോഴികളുടെ ശബ്ദംകേട്ട് നോക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഒരു കോഴിയെ പെരുമ്പാമ്പ് തിന്നു. പാമ്പിനെ കണ്ട വീട്ടുകാർക്ക് ഇരുട്ടത്ത് ഒന്നും ചെയ്യാനായില്ല.

പാമ്പ് ഇഴഞ്ഞുപോയതായി മാലൂർ പഞ്ചായത്തംഗം കൂടിയായ സത്യന്റെ ഭാര്യ ശ്രീകല സത്യൻ പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് പ്രസീത നിവാസിലെ യു.കുമാരൻ വൈദ്യരുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് ആറ് കോഴികളെ പെരുമ്പാമ്പ് കൊന്നിട്ടത്. ഒരെണ്ണത്തെ പാമ്പ് തിന്നു .

വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി അതിനെ പിടികൂടി വനമേഖലയിൽ വിട്ടു.

രണ്ടുദിവസത്തിനുശേഷം ഇതേ വീട്ടിൽ പെരുമ്പാമ്പ് നാല്‌ കോഴികളെ കൊന്നു. വനംവകുപ്പുകാരെത്തി അതിനെയും വനമേഖലയിൽ വിട്ടു. മഴ കനത്തതോടെ പെരുമ്പാമ്പുകളും മറ്റുള്ള ഇഴജന്തുക്കളും വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സന്ധ്യയായാൽ ഈ പ്രദേശത്ത് നാട്ടുകാർ ജാഗ്രതയിലാണ്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News