നമസ്കാര ശേഷം റോഡ് മുറിച്ച് കടക്കവേ പിക്ക് അപ്പ് വാൻ ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

0

ജിസാൻ: നമസ്കാര ശേഷം റോഡ് മുറിച്ച് കടക്കവേ പിക്ക് അപ്പ് വാൻ ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ അബ്ദുൽ റഷീദ് (47) ആണ് മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ വാൻ വന്നിടിക്കുകയായിരുന്നു. ജിസാനിൽ നിന്നും 100 കിലോമീറ്റർ അകലെ ദർബിൽ വെച്ചായിരുന്നു അപകടം.

കുടുംബം ശനിയാഴ്ച സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് പൂർത്തിയായിരിക്കെയാണ് അബ്ദുൽ റഷീദിന്റെ അപ്രതീക്ഷിത മരണം. 17 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here