പുതിയ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വൻതീപിടിത്തം ജനങ്ങളിൽ പരിഭ്രാന്തി പരത്തി

0

തലശേരി:പുതിയ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വൻതീപിടിത്തം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെ ഒരുമണിയോടെ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അണച്ചു. നഗരഹൃദയത്തിലെ മണവാട്ടി കോംപ്ളക്സിൽ പ്രവർത്തിക്കുന്ന മണവാട്ടി കോംപ്ളക്സിൽ പ്രവർത്തിക്കുന്ന കേവിസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.

വ്യാഴാഴ്‌ച്ച രാത്രി 10. 40 ഓടെയാണ് തീപ്പിടിത്ത മുണ്ടായത്. ഗ്യാസ് അടുപ്പിൽ നിന്നാണ് തീ പടർന്നത്. ഈ സമയം ഹോട്ടലിനുള്ളിൽ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ടുയുടൻ ഇവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. തലശ്ശേരിയിൽ നിന്ന് മൂന്നും പാനൂരിൽ നിന്ന് ഒരു അഗ്നിരക്ഷാസേന യൂണിറ്റുമെത്തിയാണ് തീ പൂർണമായും അണച്ചത്. പാചക ആവശ്യത്തിനായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾക്ക് തീ പടരാതെ ഇരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഹോട്ടലിലെ ഫർണിച്ചറും ഇന്റീരിയറുംമുഴുവനായും കത്തിനശിച്ചു. ഹോട്ടലിന്റെ തൊട്ടടുത്ത മെഡിക്കൽഷോപ്പിലെ കമ്പ്യൂട്ടർ സിസ്റ്റം തകരാറിലാവുകയും തീ ചൂടുകൊണ്ട് മരുന്നുകൾ ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് സി വി ദിനേശൻ, പാനൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ ദിപു കുമാർ, ഫയർ റെസ്‌ക്യൂ ഓഫീസർമാരായ കെ പി നിരൂപ്, സുബീഷ് പ്രേം, കെ റനീഷ്, പി അഗീഷ്, പി ഷിതുൻ രാജ് , ഓഫീസർമാരായ പ്രേംലാൽ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here