Sunday, June 20, 2021

കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡ്; ഓടി നടന്ന് ചെസ് കളിക്കാം

Must Read

കോഴിക്കോട് ബീച്ചിൽ നിർമിച്ചിരിക്കുന്ന അഞ്ച് മീറ്റര്‍ വീതിയിലും നീളത്തിലും ചെസ് ബോര്‍ഡ് കൗതുകമുണർത്തുന്നു. നിന്നു കൊണ്ട് തന്നെ ഭാരം കുറഞ്ഞ വലിയ കരുക്കള്‍ നീക്കി കളിക്കാം എന്നതാണ് പ്രത്യേകത. കളിക്കുന്നത് രണ്ട് പേരാണെങ്കിലും കാണാന്‍ ധാരാളം പേരുണ്ടാകും.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട് ചെസ് കളിക്കാം. ഈ സൗകര്യമൊരുക്കിയത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ്.

പക്ഷേ ഇങ്ങനെയൊക്കെ കളിക്കണമെങ്കില്‍ ലോക്ക് ഡൗണും ബീച്ചിലേക്കുള്ള നിയന്ത്രണവും മാറണമെന്നു മാത്രം. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ആശയങ്ങള്‍ ബീച്ചിലേക്കെത്തുന്നത്.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News