Thursday, December 2, 2021

പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ ചുറ്റി റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു

Must Read

പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ ചുറ്റി റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു . മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് കുതിരപ്പന്തി ഷണ്‍മുഖവിലാസം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്വര്‍ണപണയവുമായി ബന്ധപ്പെട്ട് മകനൊപ്പം പോകുമ്പോഴാണ് അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സെലീനയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭര്‍ത്താവ് : ഹസീം . കബറടക്കം വെള്ളിയാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറെ ഷാഫി ജമാഅത്ത് ഖബര്‍സ്ഥാനില്‍.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News