Friday, July 30, 2021

അംഗവൈകല്യമുള്ള കുട്ടിയാനയെ സംരക്ഷിക്കാൻ റോഡിൽനിന്ന് മാറാതെ കാട്ടാനക്കൂട്ടം

Must Read

ചിമ്മിനി: അംഗവൈകല്യമുള്ള കുട്ടിയാനയെ സംരക്ഷിക്കാൻ റോഡിൽനിന്ന് മാറാതെ കാട്ടാനക്കൂട്ടം. മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയ്ക്ക് അധികദൂരം നടക്കാനാകാതെ വന്നതോടെ കാട്ടാനക്കൂട്ടം ചിമ്മിനി ഡാം റോഡിൽ തമ്പടിച്ചിരിക്കുകയാണ്.

വനാതിർത്തിയോട് ചേർന്നുള്ള റബ്ബർത്തോട്ടത്തിൽ പ്രസവിച്ച കുട്ടിയാനയുടെ മുൻകാലിനാണ് വൈകല്യമുള്ളത്. കുറച്ചടി നടന്നാൽ കുട്ടിയാന വീഴുന്നതിനാൽ ആനക്കൂട്ടത്തിന് കാടുകയറാനാവാത്ത സ്ഥിതിയാണെന്ന് വനപാലകർ പറയുന്നു.

രണ്ടാഴ്ചയായി 21 കാട്ടാനകൾ പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുണ്ട്. കൂട്ടമായി മേഞ്ഞു നടക്കുന്നതിനാൽ കുട്ടിയാനയെ വിശദമായി പരിശോധിക്കാൻ വനംവകുപ്പധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം റോഡരികിലും പരിസരത്തെ റബ്ബർത്തോട്ടങ്ങളിലുമായി നിലയുറപ്പിച്ച ആനക്കൂട്ടം ഏതു സമയവും റോഡിലേക്കിറങ്ങുമെന്ന സ്ഥിതിയാണ്.

എന്നാൽ, തോട്ടങ്ങളിൽ ആനക്കൂട്ടം വിഹരിക്കുന്നതറിഞ്ഞ് നിരവധി കാഴ്ചക്കാരാണ് പ്രദേശത്തെത്തുന്നത്. ഫോട്ടോയും വീഡിയോയും പകർത്തുന്നവർ വാഹനങ്ങൾ ഇരമ്പിപ്പിക്കുന്നതും ഹോൾ മുഴക്കുന്നതും ആനകളെ പ്രകോപിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News