Thursday, January 27, 2022

നാല്പതടി ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കി അതിഥിത്തൊഴിലാളി

Must Read

നാല്പതടി ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കി അതിഥിത്തൊഴിലാളി. രണ്ടുമണിക്കൂറോളം അഗ്നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച തൊഴിലാളിയെ ഒടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി.

മരത്തിന്റെ പൊക്കവും താഴെയുള്ള കുളവും സൃഷ്ടിച്ച ആശങ്കകൾക്കൊടുവിൽ കഞ്ചിക്കോട് അഗ്നിരക്ഷാസംഘവും വാളയാർ പോലീസുമാണ് ജാർഖണ്ഡ് സ്വദേശിയായ 64-കാരനെ സുരക്ഷിതമായി താഴെയിറക്കിയത്.

വ്യാഴാഴ്ചരാവിലെ എട്ടരയോടെ വാളയാർ അട്ടപ്പള്ളത്താണ് സംഭവം. ജാർഖണ്ഡിൽനിന്നും കട്ടപ്പനയിലേക്ക് കുടുംബസമേതം പോവുകയായിരുന്നു അതിഥിത്തൊഴിലാളികളടങ്ങുന്ന സംഘം. ചായകുടിക്കാനായി വാഹനംനിർത്തിയ സമയത്ത് തൊഴിലാളി ആദ്യം റോഡരികിലെ കുടിവെള്ളടാങ്കിന്‌ മുകളിലക്കും പിന്നീട് മരത്തിലേക്കും കയറുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിരക്ഷാനിലയത്തിലെ അബുസലിം, സമീർ, കൃഷ്ണപ്രസാദ് എന്നിവർ മരത്തിൽക്കയറി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊഴിലാളി മരത്തിന്റെ കൂടുതൽ ഉയരത്തിലേക്ക് കയറി തുഞ്ചത്ത് ഇരിപ്പുറപ്പിച്ചായി ആത്മഹത്യ ഭീഷണി. ഇതിനിടെ നാട്ടുകാരും ഒപ്പമുണ്ടായിരുന്ന മറ്റ്‌ തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കം മരത്തിന് താഴെനിന്ന് അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. മരത്തിനുതാഴെ കുളമുള്ളതിനാൽ ആളെ ബലമായി പിടിച്ച് താഴെയിറക്കാനുള്ള ശ്രമം അഗ്നിരക്ഷാസേന ഉപേക്ഷിച്ചു. തുടർന്ന്, രണ്ട് വലിയ ഏണികളുപയോഗിച്ച് മരത്തിന്റെ മുകളിലെത്തി തൊഴിലാളിയെ അനുനയിപ്പിക്കാനായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ ശ്രമം.

ഹിന്ദി അറിയാവുന്നവരുടെ സഹായത്തോടെ ഒന്നരമണിക്കൂറോളം സംസാരിച്ചശേഷമാണ് ആളുടെ മനസ്സ് മാറിത്തുടങ്ങിയത്. ഇറങ്ങി താഴെയെത്തിയാൽ ആളുകൾ തന്നെ തല്ലുമോ എന്ന ഭയമായി പിന്നീട്.

തല്ലില്ലെന്ന് പോലീസും അഗ്നിരക്ഷാസേനയും നൽകിയ ‘കട്ട ഉറപ്പി’ന്റെ ബലത്തിലാണ് ഒടുവിൽ സംശയിച്ച് അഗ്നിരക്ഷാസേന മരത്തിൽ ചാരിവെച്ച ഏണിവഴി തൊഴിലാളി താഴെ ഇറങ്ങിയത്.

കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസ്, ഫയർ ഓഫീസർമാരായ വിനീത് കുമാർ, സജിത്ത്, ഗോപകുമാർ, സതീഷ്, വാളയാർ എസ്.ഐ. ആർ. രാജേഷ്, സീനിയർ സി.പി.ഒ. വി. പ്രവീൺ. സി.പി.ഒ. മാരായ അബുതാഹിർ, സുനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News