Saturday, September 19, 2020

സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി നല്‍കി

Must Read

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്)...

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി നല്‍കി. 868 പേരാണ് രാജിവെക്കുന്നതിനെക്കുറിച്ച് സർക്കാരിനെ അറിയിച്ചത്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൻ‍റെ 20 ശതമാനം പിടിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.

കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിലേക്ക് 950 ജൂനിയര്‍ ഡോക്ടര്‍മാരാണ് നിയമിക്കപ്പെട്ടത്. താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്ക് ചേർന്ന ഡോക്ടർമാർക്ക് 42,000 രൂപയാണ് ശമ്പളം വാ​ഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ ശമ്പളവും തസ്തിക നിര്‍‌ണയിക്കാത്തതിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു,തസ്തിക നിര്‍ണയിച്ച് പിന്നീട് ഉത്തരവായെങ്കിലും പകുതിപ്പേര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല.

350 പേര്‍ക്കാണ് ഇതുവരെ ശമ്പളം കിട്ടിയത്. കിട്ടിയവര്‍ക്ക് തന്നെ സാലറി ചാലഞ്ചും നികുതിയും കിഴിച്ച് 27000 രൂപ മുതല്‍ 29000വരെയാണ് കയ്യില്‍ കിട്ടിയത്. ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. നിലവിലുള്ള 950 പേരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും,ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കി കഴിഞ്ഞു,സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ല. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും.

പ്രതിമാസ ശമ്പളത്തില്‍ നിന്ന് 6 ദിവസത്തെ വേതനമാണ് സാലറി ചാലഞ്ചിലേക്കായി വെട്ടികുറയ്ക്കുന്നത്. അതേസമയം തുല്യജോലി ചെയ്യുന്ന നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ട്. അതില്‍ നിന്ന് വിഹിതം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറമെന്നാണ് ഇവരുടെ സംഘടനയുടെ ആവശ്യം.

English summary

A group of temporary junior doctors appointed by the government for Kovid duty in the state have resigned. A total of 868 people have informed the government of their resignations. The move is in protest of the withholding of 20 per cent of salary as part of the salary challenge.

Leave a Reply

Latest News

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത്...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്) നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍...

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ...

More News