Thursday, January 27, 2022

ഒളിച്ചോടിയ കൗമാരക്കാരായ കമിതാക്കളെ ഒരുകൂട്ടം ആളുകൾ ചേർന്ന് കഴുത്തിൽ ടയർ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചു

Must Read

ദാർ: ഒളിച്ചോടിയ കൗമാരക്കാരായ കമിതാക്കളെ ഒരുകൂട്ടം ആളുകൾ ചേർന്ന് കഴുത്തിൽ ടയർ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചു. മധ്യപ്രദേശിലെ ദാറിലാണ് സംഭവം നടന്നത്. 21 വയസുകാരനായ ആണ്‍കുട്ടിയും 19 വയസുകാരിയായ പെണ്‍കുട്ടിയുമാണ് പരസ്യ പീഡനത്തിനിരയാകേണ്ടി വന്നത്.

സെ​പ്റ്റം​ബ​ർ 12ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സ് അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് 13 വ​യ​സു​കാ​രി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ​യും നൃ​ത്തം ചെ​യ്യി​പ്പി​ച്ച​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ അ​ക്ര​മി സം​ഘം ക​മി​താ​ക്ക​ളെ വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പ​ടെ ചു​റ്റം കൂ​ടി​യി​രു​ന്ന എ​ല്ലാ​വ​രും ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ജൂ​ലൈ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ഇ​ഷ്ട​പ്പെ​ട്ട പു​രു​ഷ​നൊ​പ്പം വീ​ടു​വി​ട്ട​ത്. ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​യ ഇ​രു​വ​രും ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പ​ര​സ്യ​വി​ചാ​ര​ണ​യു​ണ്ടാ​യ​ത്

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News