Monday, September 27, 2021

കുട്ടവഞ്ചിയുമായി കർണാടകയിലെ കുടകിൽനിന്നെത്തിയ സംഘത്തിന് ജില്ലയിലെ ജലാശയങ്ങളിൽ ചാകരക്കൊയ്ത്ത്

Must Read

അഞ്ചാലുംമൂട് : കുട്ടവഞ്ചിയുമായി കർണാടകയിലെ കുടകിൽനിന്നെത്തിയ സംഘത്തിന് ജില്ലയിലെ ജലാശയങ്ങളിൽ ചാകരക്കൊയ്ത്ത്. അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടവഞ്ചിയുമായി മത്സ്യബന്ധനത്തിനിറങ്ങിയ സംഘം നേട്ടം കൊയ്തശേഷമാണ് കല്ലടയാറ്റിലെത്തിയത്. അഞ്ചോളം കുട്ടവഞ്ചികളുമായി കുട്ടികളും സ്ത്രീകളുമടങ്ങുന്നതാണ് സംഘം.

കൊല്ലം തേവള്ളി പാലത്തിനു സമീപമായിരുന്നു ഇവർ ആദ്യം മത്സ്യബന്ധനം നടത്തിയത്. കായൽക്കരയിൽ ടെന്റ് കെട്ടി ഒരു മാസത്തോളം ഇവിടെ താമസിച്ചു. പിടികൂടുന്ന മത്സ്യങ്ങൾ അപ്പോൾത്തന്നെ കരയ്ക്കെത്തിച്ചു വിൽക്കുകയാണ് പതിവ്. രാസവസ്തുക്കൾ തേയ്ക്കാതെ ജീവനോടെ ലഭിക്കുന്ന മീനുകൾക്ക് ആവശ്യക്കാരേറെയായിരുന്നു. തേഡ്‌, കണമ്പ് വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് ഏറെ ലഭിക്കുന്നത്.

ജീവനോടെ ലഭിക്കുന്നതിനാൽ രൂചികൂടുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ഒരു വഞ്ചിയിൽ.

800 മീറ്ററോളം നീളമുള്ള വല പുരുഷന്മാരും സ്ത്രീകളും വിദഗ്‌ധമായി കായലിൽ നീട്ടിവിരിക്കും. വഞ്ചി തുഴയുന്നത് കുട്ടികളോ സ്ത്രീകളോ ആയിരിക്കും.

വല നിവർത്തിയിട്ട് അല്പം കഴിഞ്ഞ് ആദ്യഭാഗംമുതൽ വഞ്ചിയിലേക്ക് വലിച്ചുകയറ്റും. നൂറുകണക്കിന് ചെറുതും വലുതുമായി മീനുകളാണ് വലയിൽ കുടുങ്ങുന്നത്. ഇവ കരയ്ക്കെത്തിച്ച് വേർതിരിച്ചെടുക്കും. കിലോയ്ക്ക് 300 രൂപവെച്ചാണ് വിൽപ്പന.

കല്ലടയാറിന്റെ ഭാഗമായ കണ്ണങ്കാട്ടുകടവിനു സമീപത്താണ് സംഘം ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന കൗതുകക്കാഴ്ച കാണാൻ ആറിന്റെ ഇരുകരകളിലും നിരവധിപേർ എത്തുന്നുണ്ട്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News