Friday, June 25, 2021

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസുകാരിക്ക് ജീവൻ നഷ്ടമായി

Must Read

ശ്രീ​ന​ഗ​ർ: പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​കാ​രി​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ദാ ഷ​ക്കീ​ൽ എ​ന്ന പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച​യാ​ണ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

പി​ന്നാ​ലെ പോ​ലീ​സും ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും തെ​ര​ച്ചി​ൽ തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച പ​ക​ൽ സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഉ​ന്ന​ത പോ​ലീ​സ്-​വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം പ​തി​വാ​ണെ​ന്നും ഇ​ത് പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News