Monday, January 17, 2022

അരിക്കുള്ളിൽ ഒളിപ്പിച്ച് വിദേശത്തേക്ക്‌ കടത്താൻ ശ്രമിച്ച 21.68 ലക്ഷം രൂപയുടെ വിദേശ കറൻസി കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു

Must Read

അരിക്കുള്ളിൽ ഒളിപ്പിച്ച് വിദേശത്തേക്ക്‌ കടത്താൻ ശ്രമിച്ച 21.68 ലക്ഷം രൂപയുടെ വിദേശ കറൻസി കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിയിലേക്ക് പോകാനെത്തിയ വെഞ്ഞാറമ്മൂട് സ്വദേശി ശ്രീകുമാറിൽനിന്നാണ് സിയാൽ സുരക്ഷാ വിഭാഗം കറൻസി പിടിച്ചത്. അരിയിൽ ഒളിപ്പിച്ച് ചെക്‌-ഇൻ ബാഗേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കറൻസി. മൊത്തം 1.03 ലക്ഷം സൗദി റിയാലാണ് പിടിച്ചെടുത്തത്. ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയം തോന്നി സിയാൽ സെക്യൂരിറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കറൻസി കണ്ടെത്തിയത്. തുടർന്ന് കറൻസി കസ്റ്റംസ് വിഭാഗത്തിന് കൈമാറി.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News