Wednesday, December 1, 2021

തമിഴ്നാട്ടിൽനിന്നുള്ള അഞ്ചംഗ മന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും

Must Read

തമിഴ്നാട്ടിൽനിന്നുള്ള അഞ്ചംഗ മന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.

ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ദു​രൈ​മു​രു​ക​ൻ, ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ, സ​ഹ​ക​ര​ണ മ​ന്ത്രി ഐ. ​പെ​രി​യ സ്വാ​മി, വാ​ണി​ജ്യ നി​കു​തി വ​കു​പ്പ് മ​ന്ത്രി പി. ​മൂ​ർ​ത്തി, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്‌ വ​കു​പ്പ് മ​ന്ത്രി ആ​ർ. ച​ക്ര​പാ​ണി എ​ന്നി​വ​രാ​ണ് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. തേ​നി​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് എം​എ​ൽ​എ​മാ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കും.

സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി​മാ​രു​ടെ സം​ഘം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വു​ണ്ട്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു. സ്പി​ൽ​വേ​യി​ലെ എ​ട്ടു ഷ​ട്ട​റു​ക​ളി​ലൂ​ടെ 3800 ഘ​ന​യ​ടി​യോ​ളം വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News