Sunday, September 26, 2021

മിഠായിത്തെരുവിന് സമീപം തീപിടിത്തമുണ്ടായി

Must Read

മിഠായിത്തെരുവിന് സമീപം തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിൾഡിങ് ഷോപ്പിങ് കോംപ്ലെക്സിലെ ജെ.ആർ ഫാൻസി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടർന്ന് പുക ഉയരുന്നത് കണ്ടത്.

ഉടൻ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാൻ ഇവർ ശ്രമം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് നിരവധി കടകൾ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് വലിയ അപകടം ഒഴിവാക്കിയത്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ എ.വി ജോർജ് പ്രതികരിച്ചു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News